04:31am 11 November 2026
NEWS

റഷ്യ - യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന്റെ ഇടപെടൽ

09/08/2025  07:32 AM IST
nila
 റഷ്യ - യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന്റെ ഇടപെടൽ

റഷ്യ - യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടൽ. സമാധാന ചർച്ചകൾക്ക് താൻ മുൻകൈ എടുക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ഇതിനായി ഓഗസ്റ്റ് 15ന് റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുട്ടിനുമായി ചർച്ച നടത്തുമെന്നും ട്രംപ് അറിയിച്ചു. അലാസ്കയിൽ വെച്ചാകും ട്രംപ് - പുടിൻ കൂടിക്കാഴ്ച്ച. തന്റെ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

പത്തു വർഷത്തിന് ശേഷമാണ് റഷ്യൻ പ്രസിഡന്റ് അമേരിക്ക സന്ദർശിക്കുന്നത്.  2022 ഫെബ്രുവരിയിലാണ് റഷ്യ യുക്രൈനെതിരായ യുദ്ധം തുടങ്ങിയത്. ഇരുഭാ​ഗത്തുമായി പതിനായിരങ്ങൾ ഇതിനോടകം കൊല്ലപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് അമേരിക്ക യുദ്ധം അവസാനിപ്പിക്കാൻ ഇടപെടുന്നത്. 

യുദ്ധം അവസാനിപ്പിക്കണമെങ്കിൽ നാലു യുക്രെയ്ൻ പ്രവിശ്യകൾ തങ്ങൾക്ക് കൈമാറണമെന്നാണ് പുട്ടിൻ ആവശ്യപ്പെടുന്നത്. ലുഹാൻസ്ക്, ഡോണെറ്റ്സ്ക്, സാപൊറീഷ്യ, ഖേഴ്സൻ ഇതിനു പുറമേ 2014 ൽ പിടിച്ചെടുത്ത ക്രൈമിയയും തങ്ങൾക്ക് വേണമെന്നാണ് റ,്യയുടെ ആവശ്യം. യുക്രെയ്നിന്റെ അഞ്ചിലൊന്നും വിട്ടുകൊടുത്തുള്ള കരാറിന് പ്രസിഡന്റ് വ്ളോഡിമിർ സെലെൻസ്കി തയാറല്ല. ഈ സാഹചര്യത്തിൽ ഖേഴ്സൻ, സാപൊറീഷ്യ എന്നീ പ്രവിശ്യകളിൽനിന്നും റഷ്യ സൈന്യത്തെ പിൻവലിച്ച് ധാരണയ്ക്കു ശ്രമിക്കുമെന്നാണ് റിപ്പോർട്ട്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img